കുറ്റ്യാടി: ബി.ജെ.പി മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് മരുതോങ്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെ നേതാക്കൾ രാജിവച്ചു. പുതിയ നരിപ്പറ്റ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടയാൾ ബി.ജെ.പിയുടെ ഒരു ചുമതലയും വഹിക്കാതെയാണ് സ്ഥാനത്ത് എത്തിയതെന്നും, ജനാധിപത്യ രീതിയിലല്ല പാർട്ടി തിരഞ്ഞെടുപ്പ് നടത്തിയതെന്നും ആരോപിച്ചാണ് ബി.ജെ.പി മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് സുധീഷ് മരുതേരീമ്മൽ, സെക്രട്ടറി രാജൻ വി.ടി. വൈസ് പ്രസിഡന്റ് പി സി നിഷാദ് എന്നിവർ രാജിവച്ചത്. തുടർന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയും ബൂത്ത് കമ്മിറ്റിയും പിരിച്ചുവിട്ടതായി ഇവർ പറഞ്ഞു.