കോഴിക്കോട്: പൊതുവിപണിയിലെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിറുത്തുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പന ശാലകൾ ഇന്നും നാളെയും വിവിധയിടങ്ങളിൽ സർവീസ് നടത്തും. വിൽപനശാലകളിൽ നിന്നും 13 ഇനം സബ്‌സിഡി സാധനങ്ങളും ശബരി ഉത്പ്പന്നങ്ങളും ലഭിക്കും. ഉപഭോക്താക്കൾ റേഷൻ കാർഡ് കൈവശം വെക്കണം. വടകര ഡിപ്പോയ്ക്ക് കീഴിൽ എടച്ചേരിയിലെ വിതരണം ഇന്ന് രാവിലെ ഒൻപതിന് എടച്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഇ.കെ.വിജയൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും.
സഞ്ചരിക്കുന്ന വില്പന ശാല എത്തിച്ചേരുന്ന തീയതി, സ്ഥലം, സമയം എന്ന ക്രമത്തിൽ :
ഡിസംബർ രണ്ടിന് എടച്ചേരി നോർത്ത് രാവിലെ ഒമ്പതിന്, വെള്ളൂർ 11ന് , അന്തിയേരി ഉച്ചക്ക് 12.30ന് , ചുഴലി 2.30യ്ക്ക്. കുറ്റ്യാടി നടുപൊയിലിൽ വൈകീട്ട് 4.30ന് കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും.
ഡിസംബർ മൂന്നിന് രാവിലെ ഒൻപതിന് വടകര പുതിയസ്റ്റാൻഡ് പരിസരത്ത് കെ.കെ.രമ ഫ്ലാഗ് ഓഫ് ചെയ്യും. പുതുപ്പണം രാവിലെ 9 ന്, വടകര ബീച്ച് 10.30ന്, പുത്തൂർ ഉച്ചക്ക് 12ന്, കാർത്തികപ്പള്ളി 1.30യ്ക്ക്, കീഴൽ 3ന്, തിരുവള്ളൂർ 4.30ന്.
കോഴിക്കോട് ഡിപ്പോയ്ക്ക് കീഴിലെ മൊബൈൽ വിൽപനശാലകളുടെ ഫ്ലാഗ് ഓഫ് ഇന്ന് രാവിലെ 9.30 ന് നല്ലളം ബസാറിൽ കോഴിക്കോട് കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി.രാജൻ നിർവ്വഹിക്കും. ഡിസംബർ രണ്ടിന് നല്ലളം 9.30-11 വരെ, പൊക്കുന്ന് 11.30 - ഉച്ചക്ക് ഒരു മണി, ഗോവിന്ദപുരം 1.30- 3 വരെ, കൊമ്മേരി 3.30- 5വരെ, മേത്തോട്ടുതാഴം 5.30- 7 വരെ. ഡിസംബർ മൂന്നിന് ബേപ്പൂർ രാവിലെ 9.30- 11വരെ, മാറാട് 11.30-ഉച്ചക്ക് 1ന്, ചക്കുംകടവ് 1.30- 3 വരെ, വെള്ളയിൽ 3.30- 5 വരെ, പുതിയാപ്പ 5.30 മുതൽ 7 വരെ.
കൊയിലാണ്ടിയിൽ കാനത്തിൽ ജമീല ഫ്ളാഗ് ഓഫ് ചെയ്യും. 9 ന് കോട്ടയ്ക്കൽ,11ന് ഇരിങ്ങൽ,1 പുറക്കാട്,3.30ന്. ചാലിൽ പറമ്പ്,4.30ന് പൊയിൽ ക്കാവ്,5.30ന് കാപ്പാട്,ഡിസംബർ3ന് 9. മണി ഇരിങ്ങത്ത്,10.30 മഠത്തിൽ മുക്ക്12ന്. ചേനായി.2 കാവും തറ,3.30 തൃക്കുറ്റിശ്ശേരി 5. എരമംഗലം.