3
സി.പി.എം തിരുവമ്പാടി ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കോ​ട​ഞ്ചേ​രി​ /വടകര:​ ​സി.​പി.​എം​ ​തി​രു​വ​മ്പാ​ടി​,​ ഒഞ്ചിയം ​ഏ​രി​യാ​ ​സ​മ്മേ​ള​ന​ങ്ങൾക്ക് ​ആ​വേ​ശോ​ജ്ജ്വ​ല​ ​തു​ട​ക്കം.​ ​
കോ​ട​ഞ്ചേ​രി​ ​ജോ​സ് ​വ​ർ​ഗീ​സ് ​ന​ഗ​റി​ൽ​ ​(​മ​രി​യ​ൻ​ ​ഓ​ഡി​റ്റോ​റി​യം​)​ ​ഏ​രി​യാ​ ​ക​മ്മ​റ്റി​ ​അം​ഗം​ ​വി.​കെ​ ​പീ​താം​ബ​ര​ൻ​ ​പ​താ​ക​ ​ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ​തി​രു​വ​മ്പാ​ടി സ​മ്മേ​ള​നം​ ​തു​ട​ങ്ങി​യ​ത്.​ ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​എ.​പ്ര​ദീ​പ് ​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​ജോ​ണി​ ​ഇ​ട​ശ്ശേ​രി​ ​ര​ക്ത​സാ​ക്ഷി​ ​പ്ര​മേ​യ​വും​ ​വി.​കെ​ ​വി​നോ​ദ് ​അ​നു​ശോ​ച​ന​ ​പ്ര​മേ​യ​വും​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ജോ​ളി​ ​ജോ​സ​ഫ്,​ ​ജ​ലീ​ൽ​ ​കൂ​ട​ര​ഞ്ഞി,​ ​പു​ഷ്പ​ ​സു​രേ​ന്ദ്ര​ൻ,​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​പ്ര​സീ​ഡി​യ​മാ​ണ് ​സ​മ്മേ​ള​നം​ ​നി​യ​ന്ത്രി​ക്കു​ന്ന​ത്.
ഏ​രി​യാ​ ​സെ​ക്ര​ട്ട​റി​ ​ടി.​വി​ശ്വ​നാ​ഥ​ൻ​ ​പ്ര​വ​ർ​ത്ത​ന​ ​റി​പ്പോ​ർ​ട്ട് ​അ​വ​ത​രി​പ്പി​ച്ചു.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗ​ങ്ങ​ളാ​യ​ ​ജോ​ർ​ജ് ​എം.​തോ​മ​സ്,​ ​കെ.​കു​ഞ്ഞ​മ്മ​ദ്,​ ​ജി​ല്ലാ​ ​ക​മ്മ​റ്റി​ ​അം​ഗ​ങ്ങ​ളാ​യ​ ​ഇ.​ര​മേ​ശ് ​ബാ​ബു,​ ​പി.​കെ.​പ്രേം​നാ​ഥ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​സ്വാ​ഗ​ത​സം​ഘം​ ​ക​ൺ​വീ​ന​ർ​ ​കെ.​പി​ ​ചാ​ക്കോ​ച്ച​ൻ​ ​സ്വാ​ഗ​തം​ ​പ​റ​ഞ്ഞു. ഇ​ന്ന് ​വൈ​കി​ട്ട് ​നാ​ലി​ന് ​സ​മാ​പ​ന​ ​പൊ​തു​സ​മ്മേ​ള​നം​ ​പി.​ബി​ ​അം​ഗം​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​ഓ​ൺ​ലൈ​നാ​യി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.
ഒ​ഞ്ചി​യം​ ​ഏ​രി​യാ​ ​സ​മ്മേ​ള​ന ന​ഗ​രി​യി​ൽ​ ​ആ​ർ​ ​ഗോ​പാ​ല​ൻ​ ​ദീ​പ​ശി​ഖ​ ​ജ്വ​ലി​പ്പി​ച്ചു.​ ​കെ.​കെ​ ​കൃ​ഷ്ണ​ൻ​ ​പ​താ​ക​ ​ഉ​യ​ർ​ത്തി. ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​പി​ ​മോ​ഹ​ന​ൻ​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​നേ​താ​ക്ക​ളാ​യ​ ​പി.​വി​ശ്വ​നാ​ഥ​ൻ,​ ​സി.​ഭാ​സ്ക​ര​ൻ,​ ​എം.​മെ​ഹ​ബൂ​ബ്,​ ​കെ.​പി​ ​കു​ഞ്ഞ​മ്മ​ദ്കു​ട്ടി​ ​എം.​എ​ൽ.​എ,​ ​കെ.​കെ​ ​ല​തി​ക,​ ​കെ.​കെ​ ​ദി​നേ​ശ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ഏ​രി​യാ​ ​സെ​ക്ര​ട്ട​റി​ ​ടി.​പി​ ​വി​നീ​ഷ് ​റി​പ്പോ​ർ​ട്ട് ​അ​വ​ത​രി​പ്പി​ച്ചു.​ ​വി.​പി​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​ര​ക്ത​സാ​ക്ഷി​ ​പ്ര​മേ​യ​വും​ ​പി.​പി​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​അ​നു​ശോ​ച​ന​ ​പ്ര​മേ​യ​വും​ ​അ​വ​ത​രി​പ്പി​ച്ചു.​ ​സ്വാ​ഗ​ത​സം​ഘം​ ​സെ​ക്ര​ട്ട​റി​ ​വി.​ഗി​രീ​ഷ് ​സ്വാ​ഗ​തം​ ​പ​റ​ഞ്ഞു.​ ​സ​മ്മേ​ള​നം​ ​ഇ​ന്നു​ ​സ​മാ​പി​ക്കും.