
കുറ്റ്യാടി: സർക്കാർ മതിയായ ഫണ്ട് അനുവദിക്കാത്തതിനാൽ ഹെഡ്മാസ്റ്റർക്ക് ബാധ്യതയായ സ്കൂൾ ഉച്ചഭക്ഷണ വിതരണം സാമൂഹിക അടുക്കളവഴിയാക്കണമെന്ന് കെ.പി.പി.എച്ച്.എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കണ്ടിജൻസി തുക വർധിപ്പിക്കണം.ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, വകുപ്പു മന്ത്രി, ഡി.ജി.ഇ എന്നിവർക്ക് കത്തുകളയച്ചു. കുറ്റ്യാടി പോസ്റ്റ് ഓഫീസിൽ നടന്ന പരിപാടി ജില്ല അസിസ്റ്റന്റ് സെക്രട്ടറി കെ.കെ ജിജി ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡന്റ് കെ.പി.ദിനേശൻ, സെക്രട്ടറി ഇ.അഷ്‌റഫ്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെംമ്പർ ടി.പി.വിശ്വനാഥൻ പി.കെ.സുരേഷ്, പി.അബ്ദുറസാഖ്, ജി.കെ.വരുൺ കുമാർ, കെ.കെ.ജമാൽ എന്നിവർ നേതൃത്വം നൽകി.