tt

കോഴിക്കോട്: നഗരത്തിലെ ലോഡ്‌ജിൽ അസാം സ്വദേശിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ലോഡ്‌ജ് നടത്തിപ്പുകാരനായ കല്ലായി സ്വദേശി അബ്ദുൾ സത്താറാണ് (60) പിടിയിലായത്. ഇയാളും തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിരുന്നു. വീട്ടുജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ അസമിൽ നിന്നെത്തിച്ചത്.
ഒരു മാസത്തോളം പീഡനത്തിനിരയായ പെൺകുട്ടി കഴിഞ്ഞയാഴ്ച ലോഡ്‌ജിൽ നിന്ന് ഇറങ്ങിയോടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. കേസിൽ രണ്ടു പേർ നേരത്തെ പിടിയിലായിരുന്നു. ഇനിയും അറസ്റ്റിന് സാദ്ധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.