കൽപ്പറ്റ: കൽപ്പറ്റ നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.സത്യന്റെ നേതൃത്വത്തിൽ നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തി. സിവിൽ സ്റ്റേഷൻ കാന്റീൻ, ഹോട്ടൽ പി.എ. തട്ടുകട, തൗഫീക് ഹോട്ടൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുക്കുകയും, നോട്ടിസ് നൽകി പിഴ ചുമത്തുകയും ചെയ്തു. അറഫാ ഹോട്ടൽ, ബിസ്മി ഹോട്ടൽ, ബെസ്റ്റ്ഫുഡ് ഹോട്ടൽ എന്നീ സ്ഥാപനങ്ങളിൽ ന്യൂനതകൾ കണ്ടെത്തുകയും പരിഹരിക്കുന്നതിനായി നോട്ടീസ് നൽകുകയും ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുജിത്ത് റോയ്, ജിജു പി.എൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.