news

തിരുവമ്പാടി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ റിട്ട. ഹെഡ്മിസ്‌ട്രസ് പള്ളത്ത് സിസിലി (66) നിര്യാതയായി. കെ.എസ്.ആർ.ടി.സി യിൽ നിന്നു വിരമിച്ച ഇരുമ്പകം തെങ്ങുംമൂട്ടിൽ ജോയിയുടെ ഭാര്യയാണ്.

മക്കൾ: അനു, അരുൺ, നീനു. മരുമക്കൾ: അജു, വിസ്‌മയ, നിതീഷ്.

സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടിലെ പ്രാർത്ഥനാശുശ്രൂഷകൾക്കു ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളി സെമിത്തേരിയിൽ.