കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലത്തിലെ വിവിധ റോഡുകൾ റിപ്പയർ ചെയ്യുന്നതിന് 1.6 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. മാവൂർ കണ്ണിപറമ്പ റോഡ്, പന്തീരങ്കാവ് മണക്കടവ് റോഡ്, പുവ്വാട്ടുപറമ്പ പെരുമണ്ണ റോഡ്, കല്ലേരി ചെട്ടിക്കടവ് റോഡ്, വേങ്ങേരിമഠം പാലക്കാടി ഏരിമല കൂളിമാട് റോഡ്, ചാത്തമംഗലം ചെട്ടിക്കടവ് റോഡ്, കുന്ദമംഗലം ചേരിഞ്ചാൽ കോട്ടാംപറമ്പ റോഡ്, ആർ.ഇ.സി മുത്തേരി റോഡ്, മണാശ്ശേരി കൂളിമാട് റോഡ്, കളന്‍തോട് കൂളിമാട് റോഡ്, പാലാഴി പുത്തൂർമഠം റോഡ്, ആര്‍.ഇ.സി മലയമ്മ കൂടത്തായി റോഡ്, മാവൂർ എന്‍.ഐ.ടി കൊടുവള്ളി റോഡ്, മാത്ര പാലാഴി കുറ്റിക്കാട്ടൂർറോഡ്, മെഡിക്കൽ കോളജ് മാവൂർ റോഡ് എന്നീ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചിട്ടുള്ളതെന്നും എം.എൽ.എ പറ‍ഞ്ഞു.