കോഴിക്കോട്: ബൈക്കിലെത്തി വഴിയാത്രക്കാരിയുടെ കൈയിൽ നിന്നു പണവും മൊബൈൽ ഫോണും അടങ്ങിയ കവർ പിടിച്ചുപറിച്ച സംഭവത്തിൽ പ്രതി ചേളന്നൂർ സ്വദേശി നയിമുദ്ദീനെ

കാക്കൂർ പൊലീസ് പിടികൂടി. സംഭവസ്ഥലത്തെയും പരിസരത്തെയും അൻതോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ,സംഘത്തിൽ കാക്കൂർ സബ് ഇൻസ്പെക്ടർ കെ.കെ.രാജൻ, താമരശ്ശേരി ക്രൈം സ്ക്വാഡ് സബ് ഇൻസ്പെക്ടർ ബിജു, സീനിയർ സി പി ഒ മുഹമ്മദ് റിയാസ്, സി പി ഒ സുബീഷ്ജിത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.