news
ആലക്കാട്ട് ലിനീഷിന്റെ മത്സ്യകൃഷി വിളപ്പെടുപ്പ് ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ നിർവഹിച്ചപ്പോൾ

കായക്കൊടി: സുഭിക്ഷ കേരളം പദ്ധതിയിൽ റെക്കോഡ് മത്സ്യവിളവെടുപ്പുമായി യുവകർഷകൻ മാതൃക സൃഷ്ടിച്ചു. ഫിഷറീസ് വകുപ്പിന്റെയും കായക്കൊടി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ ആലക്കാട്ട് ലിനീഷ് തുടക്കമിട്ട പടുതാക്കുളം മത്സ്യകൃഷിയുടെ ആദ്യവിളവെടുപ്പിൽ തന്നെ ലഭിച്ചത് ഒന്നര ക്വിന്റലോളം മീൻ. ചങ്ങരംകുളം സ്വദേശിയായ ലിനീഷ് ആദ്യഘട്ടത്തിൽ അസാം വാളയാണ് വളർത്തിയത്. വിളവെടുത്ത മീനത്രയും വേഗത്തിൽ വില്പനയുമായി.

മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷിജിൽ അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ഒ.പി.മനോജ്, ഫിഷ് പ്രൊമോട്ടർമാരായ ഷിബു ആന്റണി, സവിത ബാലൻ, കെ.പ്രേമൻ തുടങ്ങിയവർ സംസാരിച്ചു.