കൽപ്പറ്റ: വിവിധ പദ്ധതികൾക്കായി ജില്ലാ പഞ്ചായത്ത് 6.68 കോടി രൂപ അനുവദിച്ചു. ജി.എച്ച്.എസ്.എസ് കല്ലൂർ മേൽക്കൂര നവീകരണം 23 ലക്ഷം (നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്),

ജി.എച്ച്.എസ്.എസ് തൃക്കൈപ്പറ്റ മേൽക്കൂര നവീകരണം 10ലക്ഷം (മേപ്പാടി ഗ്രാമപഞ്ചായത്ത്), ജി.എച്ച്.എസ്.എസ് കാക്കവയൽ മേൽക്കൂര നവീകരണം 10ലക്ഷം (മുട്ടിൽ ഗ്രാമപഞ്ചായത്ത്), ജി.എച്ച്.എസ്.എസ് തേറ്റമല മേൽക്കൂര നവീകരണം 10ലക്ഷം (തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്),

ലേഡീസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് നിർമ്മാണം ജി.എച്ച്.എസ് കുറുമ്പാല 15 ലക്ഷം (പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്),

കല്ലേണിക്കുന്ന് ചീയമ്പം റോഡ് മെയിൻറ്റൻസ് 15 ലക്ഷം (പൂതാടി ഗ്രാമപഞ്ചായത്ത്).

ലേഡീസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് നിർമ്മാണം ജി.എച്ച്.എസ് .എസ് കാക്കവയൽ 10 ലക്ഷം (മുട്ടിൽ ഗ്രാമപഞ്ചായത്ത്), ലേഡീസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് നിർമ്മാണം ജി.എച്ച്.എസ്.എസ് വടുവൻചാൽ 15 ലക്ഷം (അമ്പലവയൽ ഗ്രാമപഞ്ചായത്ത്).

ജി.ടി.എച്ച്.എസ് എടത്തന അറ്റകുറ്റപ്പണികൾ 5 ലക്ഷം (തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്), ജി.എച്ച്.എസ്.എസ് തരിയോട് അറ്റകുറ്റപ്പണിക്കൾ 5 ലക്ഷം (തരിയോട് ഗ്രാമപഞ്ചായത്ത്),

ജി.എച്ച്.എസ് വാളേരി അറ്റകുറ്റപ്പണികൾ 5 ലക്ഷം (എടവക ഗ്രാമപഞ്ചായത്ത്), ജി.എച്ച്.എസ് കരിങ്കുറ്റി അറ്റകുറ്റപ്പണികൾ 5 ലക്ഷം (കോട്ടത്തറ ഗ്രാമപഞ്ചായത്ത്), ജി.എച്ച്.എസ്.എസ് കാക്കവയൽ അറ്റകുറ്റപ്പണികൾ 5 ലക്ഷം (മുട്ടിൽ ഗ്രാമപഞ്ചായത്ത്), ജി.എൽ.പി.എസ് കാക്കവയൽ അറ്റകുറ്റപ്പണികൾ 5 ലക്ഷം (മുട്ടിൽ ഗ്രാമപഞ്ചായത്ത്).

നാരങ്ങച്ചാൽ കോളനി റോഡ് നവീകരണം 10 ലക്ഷം (തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്), കുഞ്ഞൻകോട് കോളനി സൈഡ് സംരക്ഷണം 15 ലക്ഷം (വൈത്തിരി ഗ്രാമപഞ്ചായത്ത്),

മാത്തൂർബ നെല്ലിയമ്പം കോളനി നടപ്പാത സൈഡ് സംരക്ഷണം 20 ലക്ഷം (കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്), കുനിയുമ്മൽ മടത്തുവയൽ നടപ്പാത 10 ലക്ഷം (കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്), പൂളഞ്ചോല എസ്.സി കോളനി റോഡ് കോൺക്രീറ്റ് 10 ലക്ഷം (പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്).

വട്ടകുണ്ട് ആദിവാസി കോളനി കുടിവെള്ള പദ്ധതി 15 ലക്ഷം (വൈത്തിരി ഗ്രാമപഞ്ചായത്ത്), കള്ളംവെട്ടി കാക്കച്ചാൽ റോഡ് നവീകരണം 15 ലക്ഷം (കോട്ടത്തറ ഗ്രാമപഞ്ചായത്ത്), കുന്നംപറ്റ മൂപ്പൻകുന്ന് റോഡ് നവീകരണം 20 ലക്ഷം (മേപ്പാടി ഗ്രാമപഞ്ചായത്ത്), ചുണ്ട പക്കാളിപള്ളം റോഡ് നവീകരണം 20 ലക്ഷം (മേപ്പാടി ഗ്രാമപഞ്ചായത്ത്).

കോലമ്പറ്റ റോഡ് നവീകരണം 10 ലക്ഷം (മീനങ്ങാടി ഗ്രാമപഞ്ചായത്ത്), നാരായണപുരം പായിക്കാട് മാരമല റോഡ് നവീകരണം 25 ലക്ഷം (പൂതാടി ഗ്രാമപഞ്ചായത്ത്), കെ.കെ.ജംഗ്ഷൻ കരിങ്കണ്ണികുന്ന് വാഴവറ്റ റോഡ് നവീകരണം 25 ലക്ഷം (മുട്ടിൽ ഗ്രാമപഞ്ചായത്ത്), മേലേക്കാവ് എസ്.ടി കോളനി അഴുക്കുചാൽ നിർമ്മാണം 10 ലക്ഷം (പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്), കോളേരി കുണ്ടുചിറ റോഡ് നവീകരണം 20 ലക്ഷം (പൂതാടി ഗ്രാമപഞ്ചായത്ത്).

അമ്പലക്കൊല്ലി ഉദയഗിരി കമ്പിപ്പാലം റോഡ് നവീകരണം 10 ലക്ഷം (തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്), കരണി കല്ലുവയൽ കുമ്പളാട് റോഡ് നവീകരണം 10 ലക്ഷം (കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്), ആയുർവേദ ജംഗ്ഷൻ പാടിക്കുന്ന് റോഡ് മെയിന്റനൻസ് 20 ലക്ഷം (കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്), കമ്പളക്കാട് കൊഴിഞ്ഞങ്ങാട് ചിറ്റൂർ റോഡ് നവീകരണം 10 ലക്ഷം (കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്), പെറളോം അരിപ്പൻ ചിറ അരീക്കര റോഡ് നവീകരണം 10 ലക്ഷം (തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്).

ജില്ലാ ആയുർവേദ ആശുപത്രി നവീകരണം 30 ലക്ഷം, പാലമൂല വണ്ടിയാമ്പറ്റ റോഡ് നവീകരണം 15 ലക്ഷം (കോട്ടത്തറ ഗ്രാമപഞ്ചായത്ത്), കരിമ്പുമ്മൽ ആടയാട്ട് ചുണ്ട്കുന്ന് റോഡ് നവീകരണം 15 ലക്ഷം (പനമരം ഗ്രാമപഞ്ചായത്ത്), ലേഡീസ് ഫ്രണ്ട്ലി ടോയ്‌ലറ്റ് നിർമാണം ജി.എച്ച്.എസ്.എസ് തരിയോട് 10 ലക്ഷം (തരിയോട് ഗ്രാമപഞ്ചായത്ത്), വൈപ്പടി പുതുക്കാട്ടുപടി റോഡ് നവീകരണം 15 ലക്ഷം (കോട്ടത്തറ ഗ്രാമപഞ്ചായത്ത്), ലേഡീസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് നിർമാണം ജി.എച്ച്.എസ്.എസ് കുഞ്ഞോം 10 ലക്ഷം (തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്), ലേഡീസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് നിർമാണം ജി.എച്ച്.എസ് പടിഞ്ഞാറത്തറ 10 ലക്ഷം (പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്), കൊളത്തറ വാലുമ്മേൽ കോളനി റോഡ് കലുങ്ക് നിർമ്മാണം 10 ലക്ഷം

മാങ്ങോട്ടുകുന്ന് വാളനമ്മൽ റോഡ് സൈഡ് കെട്ട് 10 ലക്ഷം (പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്).

പനമരം നീർവാരം കൂടൽ പയ്യമ്പള്ളി കാട്ടിക്കുളം റോഡ് ഡ്രൈനേജ് നിർമ്മാണം 20 ലക്ഷം (പനമരം ഗ്രാമപഞ്ചായത്ത്), ജി.എച്ച്.എസ്.എസ് അച്ചൂർ മേൽക്കൂര നവീകരണം 35 ലക്ഷം (പൊഴുതന ഗ്രാമപഞ്ചായത്ത്), ഈസ്റ്റ് ചീരാൽ ഫോറസ്റ്റ് സ്റ്റേഷൻ റോഡ് നവീകരണം 20 ലക്ഷം (നെന്മേനി ഗ്രാമപഞ്ചായത്ത്), തുറക്കിൻകവല ചുണ്ടകൊല്ലി റോഡ് മെയിന്റനൻസ് 15 ലക്ഷം (പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്), വെള്ളച്ചാൽ കല്ലുമുക്ക് റോഡ് നവീകരണം 10 ലക്ഷം (നെന്മേനി ഗ്രാമപഞ്ചായത്ത്).

മുഴുവൻ പ്രവർത്തികളുടെയും ടെണ്ടർ നടപടികൾ പൂർത്തിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അറിയിച്ചു.