
ഫറോക്ക്: വിദ്യാർത്ഥികൾക്കാവശ്യമായ പഠനോപകരണങ്ങളുടേയും അനുബന്ധ സാമഗ്രികളുടേയും അതി വിപുലമായ കളക്ഷനൊരുക്കിയ സ്ഥാപനം ഉദ്ഘാടനം ചെയ്തതും വിദ്യാർത്ഥികൾ. ഫറോക്ക് ചുങ്കത്ത് പുതുതായി തുടങ്ങിയ എജ്യൂകാർട്ട് എന്ന സ്ഥാപനമാണ് ഫറോക്ക് സബ് ഡിവിഷനിലെ ഹൈസ്കൂളിലെ എസ്.എസ്.എൽ.സി ,പ്ലസ് ടൂ പരീക്ഷയിൽ ഉയർന്ന മാർക്കുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളും ചലച്ചിത്ര താരം സുധീഷും ചേർന്ന് ഉദ്ഘാടനം ചെയ്തത്. ഫറോക്ക് മുനിസിപ്പൽ ചെയർമാൻ എൻ.സി അബ്ദുൽ റസാഖ് ,പി.സി.അഹമ്മദ് കുട്ടി ഹാജി,അൻവർ ഹുസൈൻ എന്നിവർ സംസാരിച്ചു. ചിത്ര രചന മത്സര വിജയികൾക്കും ഫറോക്ക് സബ് ഡിവിഷനിലെ ഹൈസ്കൂളിലെ പരീക്ഷയിൽ ഉയർന്ന മാർക്കുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും അവാർഡുകളും സമ്മാനിച്ചു. ഷോപ്പ് ഉടമ യൂനുസ് സലിം സ്വാഗതവും സാബിർ നന്ദിയും പറഞ്ഞു. സ്കൂളുകളിലേക്കും കോളേജുകളിലേക്കും ആവശ്യമായ ബുക്‌സുകൾ, പ്രമുഖരുടെ നോവലുകൾ, ചരിത്ര പുസ്തകങ്ങൾ, മറ്റു പുസ്തകങ്ങൾ, ക്രാഫ്റ്റ് മെറ്റീരിയലുകൾ,പെയിന്റിംഗ് മെറ്റീരിയലുകൾ,സ്കൂൾ ബാഗുകൾ, സ്പോർട്സ് ഉപകരണങ്ങൾ,സ്കൂൾ കോളേജ് ഓഫീസ് സ്റ്റേഷനറി ഐറ്റംസുകൾ തുടങ്ങിയവയുടെ അതി വിപുലമായ ശേഖരമാണ് എജ്യൂകാർട്ട്. ടൈൽസ്,മാർബിൾ,ഗ്രാനൈറ്റ് തുടങ്ങിയവയുടെ വിപുലമായ മാസ്മരിക ലോകം ഒരുക്കിയ ചുങ്കത്തെ ടൈൽ മാർട്ട് സഹോദര സ്ഥാപനമാണ്.