kunnamangalam-news
സബ് ജൂനിയർ വോളി ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കാരന്തൂർ പാറ്റേൺ ടീം

കുന്ദമംഗലം: ജില്ലാ സബ്ബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പാറ്റേൺ കാരന്തൂർ ടീം ജേതാക്കളായി. ഫൈനലിൽ ചാത്തമംഗലം ഡയറക്‌ഷൻ ടീമിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് (സ്കോർ 25-17, 25-19) പാറ്റേൺ ചാമ്പ്യന്മാരായത്.

ചാത്തമംഗലം ഡയറക്ഷൻ ഗ്രൗണ്ടിലായിരുന്നു മത്സരം. ജേതാക്കൾക്ക് കുന്ദമംഗലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ട്രോഫി സമ്മാനിച്ചു. ജില്ലാ വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് പി.കെ.ബാപ്പു ഹാജി അദ്ധ്യക്ഷത വഹിച്ചു. സായ് കോച്ച് ടി.എ.അഗസ്റ്റിൻ, കേരള കോച്ച് അബ്ദുന്നാസർ, സി.യൂസുഫ് എന്നിവർ സംസാരിച്ചു. കെ.കെ.മുസ്തഫ സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു.