photo

ബാലുശ്ശേരി: ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കഡറിയിൽ പൊതു വിദ്യാലയ കുതിപ്പേകി സ്കൂളിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കെട്ടിട സമുച്ചയം നാളെ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കിഫ്ബിയുടെ മൂന്ന് കോടി രൂപ ഫണ്ടുപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.

ഹൈസ്കൂൾ വിഭാഗത്തിനാണ് പുതിയ ക്ലാസ്സ് മുറികൾ. 10 ക്ലാസ് മുറികൾ. രണ്ട് ഗേൾസ് ടോയ്ലറ്റ്, സെമിനാർ ഹാൾ - മിനി കോൺഫറൻസ് ഹാൾ - പൊതു ലൈബ്രറി ഹാൾ എല്ലാമൊരുക്കി കൊണ്ടാണ് ഉദ്ഘാടനം. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഇന്ന് വിളംബര ജാഥയും ബസ് സ്റ്റാൻഡ് പരിസരത്ത് ചിത്രകലാ പ്രദർശനം, ചിത്രം രചന എന്നിവയും നടക്കും. ഉപ ജില്ലയിലെ പതിമൂന്ന് സൂളിലെ കുട്ടികളാണ് പങ്കെടുക്കുക. കെട്ടിടോദ്ഘാടനം മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. വിദ്യാകരണം ലാപ്ടോപ്പ് വിതരണം നടക്കും. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത്പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്. പ്രിൻസിപ്പാൾ ഇന്ദു. ആർ. പി.ടി.എ.പ്രസിഡന്റ് ഷൈബു കെ. ശോഭന.കെ. , ജാഫർ രാരോത്ത് പങ്കെടുത്തു.