കോഴിക്കോട്: കൊവിഡിനെ പേടിക്കാതെ ഇഷ്ടഭഗവാനെ പൂജിക്കാൻ ഭക്തർക്ക് അവസരമൊരുക്കി സാമൂതിരി കോവിലകം ട്രസ്റ്റ്. ഐ പ്രാർത്ഥന ആപ്പിലൂടെ ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള ഭക്തർക്ക് ട്രസ്റ്റിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ നേരിട്ടെത്താതെ ഓൺലൈനിലൂടെ വഴിപാടുകളും പൂജാകർമ്മങ്ങളും ചെയ്യാം.
തളി ദേവസ്വം ഓഡിറ്റോറിയത്തിൽ ഒരുക്കിയ ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സാമൂതിരി വലിയ രാജയുടെ പേഴ്‌സണൽ സെക്രട്ടറി ടി.ആർ.രാമവർമ്മയുടെ അദ്ധ്യക്ഷനായിരുന്നു. സാമൂതിരി രാജ ട്രസ്റ്റ് ലീഗൽ അഡ്വൈസർ അഡ്വ.ഗോവിന്ദ് ചന്ദ്രശേഖർ, തളി ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസർ മനോജ് കുമാർ, ഐ പ്രാർത്ഥന ഡയറക്ടർ ജിഷ്ണു നാരായണൻ എന്നിവർ സംസാരിച്ചു.