img20211203
ചേന്ദമംഗല്ലൂർ സ്കുളിൽ ഓപ്പൺ സ്റ്റേജിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കുന്നു

മുക്കം: നാഷണൽ സർവിസ് സ്കീമിന്റെ 'തനതിടം" പദ്ധതിയുടെ ഭാഗമായി ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടു ലക്ഷത്തോളം രൂപ ചെലവിൽ നിർമ്മിച്ച ഓപ്പൺ സ്റ്റേജും ഓഡിറ്റോറിയവും മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. സുബൈർ കൊടപ്പന അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൻ.കെ.സലിം പദ്ധതി വിശദീകരിച്ചു. മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി.ചന്ദിനി, ഒ.അബ്ദുദുറഹ്‌മാൻ, സാറ കൂടാരം, ഫാത്തിമ കൊടപ്പന, എ.അബ്ദുൽ ഗഫൂർ, കെ.ബിന്ദു, കെ.പി.യു.അലി, ഓംകാരനാഥൻ, എസ്.ശ്രീജിത്ത്, സില്ലി കൃഷ്ണ, യു.പി.മുഹമ്മദലി, ടി.അബ്ദുല്ല, ഉമർ പുതിയോട്ടിൽ എന്നിവർ സംസാരിച്ചു.