കോഴിക്കോട് : മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എസ്.എഫ്.ഐ സംസ്ഥാന മാദ്ധ്യമ ശിൽപ്പശാല ഇന്ന് സമാപിക്കും. കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ നടക്കുന്ന ശിൽപ്പശാല പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എം.സച്ചിൻദേവ് എം.എൽ.എ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.പി.അൻവീർ, ആദർശ്.എം സജി, കെ.പി. ഐശ്വര്യ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എ. സക്കീർ, ടി. അതുൽ തുടങ്ങിയവർ പങ്കെടുത്തു. എസ്.അശ്വത്ത്, യു.കെ.മുനവർ അലി ,സി.എൻ.മിലാഷ് തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി. 14 ജില്ലകളിൽ നിന്നായി 70 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.