വടകര: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദവിയിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം വടകര യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് വടകര ഗുരുദേവ ഓഡിറ്റോറിയത്തിൽ നടക്കും. ഡോ.ശിവദാസൻ തിരുമംഗലത്ത് ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് യൂണിയൻതല ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് അത്താണിക്കൽ ശ്രീനാരായണഗുരു ആശ്രമത്തിൽ മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി.ചന്ദ്രൻ നിർവഹിക്കും. യോഗം കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സുധീഷ് കേശവപുരി, ഡയറക്ടർമാരായ കെ.ബിനുകുമാർ,രാജ് പ്രകാശ് ,യൂണിയൻ ഭാരവാഹികളായ രാജീവ് കുഴുപ്പിള്ളി, എം.രാജൻ, ശ്രീകണ്ഠേശ്വരക്ഷേത്രം യോഗം വൈസ് പ്രസിഡന്റ് പൊറോളി സുന്ദർദാസ്, എ.എം.ഭക്തവത്സലൻ, പുത്തൂർ മഠം ചന്ദ്രൻ, ലീലാവിമലേശൻ എന്നിവർ പ്രസംഗിക്കും. ചടങ്ങിൽ കോഴിക്കോട് യൂണിയൻ സംഘടിപ്പിക്കുന്ന സൗജന്യ ഓൺലൈൻ പി.എസ്.സി പരീക്ഷാ പരിശീലനവും വിവിധ ക്ഷേമ പദ്ധതികളും ഉദ്ഘാടനം ചെയ്യും.