ns
ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച സജിത്ത് കുമാറിന്റെ കാർട്ടൂൺ പ്രദർശനം ഉദ്ഘാടനം ചെയ്തശേഷം എഴുത്തുകാരൻ എൻ.എസ്.മാധവൻ കാണുന്നു

കോഴിക്കോട്: ഭരണ രാഷ്ട്രീയ ഗതിവിധിയുടെ നേർക്കാഴ്ചയുമായി സജിത്ത് കുമാറിന്റെ ഏകാംഗ കാർട്ടൂൺ പ്രദർശനത്തിന് കേരള ലളിത കലാ ആർട്ട് ഗാലറിയിൽ തുടക്കമായി. കൂറ്റൻ ലോഹപ്രതിമയ്ക്ക്‌ നേരെ ആരോഗ്യസുരക്ഷയുടെ കോട്ട പണിയുന്ന കേരള മോഡൽ, ഇന്ത്യൻ ജനതയ്ക്ക്‌ നേരെ വെടിയുതിർക്കുന്ന ദേശീയത, പട്ടിണി കിടക്കുന്ന ജനങ്ങളെ നോക്കി ചിരിക്കുന്ന ഭരണകൂടം തുടങ്ങിയവ കാർട്ടൂണുകളിൽ ചിലതാണ്. രാഷ്ട്രീയ കാർട്ടൂണുകളിലൂടെ പ്രശസ്തനായ സജിത്ത് കുമാർ വിവിധ കാലയളവിൽ വരച്ച അറുപതോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

കണ്ണൂർ സ്വദേശിയായ സജിത്ത് കുമാർ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിലായിരുന്നു തുടക്കം. പ്രദർശനം എൻ.എസ്‌ മാധവൻ ഉദ്‌ഘാടനം ചെയ്തു. എം.ആർ.വിഷ്ണുപ്രസാദ്‌ ചോദ്യം എന്ന അവതരണ കവിത ചൊല്ലി. പ്രദർശനം 11ന്‌ സമാപിക്കും.