രാമനാട്ടുകര: ദേശീയപാതയിൽ കാക്കഞ്ചേരി വളവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റിട്ട.അസിസ്റ്റന്റ് രജിസ്റ്റാർ രാമനാട്ടുകര അശ്വതിയിൽ ടി.വി അശോകൻ(72) മരിച്ചു.ശനിയാഴ്ച ഉച്ചക്ക് 12 ന് യൂണിവേഴ്സിറ്റി ഭാഗത്തുനിന്നും ഇടിമൂഴിക്കൽ ഭാഗത്തേക്ക് ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറിനു പിന്നിൽ അതെ ദിശയിൽ വന്ന കാറിടിക്കുകയായിരുന്നു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ:നന്ദിനി(റിട്ട.പ്രധാനാദ്ധ്യാപിക വെണ്ണായൂർ എ.യു.പി.ബി സ്ക്കൂൾ ഐക്കരപ്പടി). മക്കൾ:ഡോ.അനൂപ്(അശ്വനി ഹെൽത്ത് കെയർ രാമനാട്ടുകര),നിധീഷ്(സോണൽ മാനേജർ സർജിക്കൽസ്),സുഭാഷ്(ഫ്ളവേഴ്സ് ടി.വി). മരുമക്കൾ:പ്രിയ(ഫറോക്ക് എച്ച്.എസ്.എസ്),ജിംലി(അസോസിയേറ്റഡ് പ്രൊഫസർ ഷാഫി കോളേജ്),ഹർഷ. സഹോദരങ്ങൾ:ടി.വി ഉണ്ണികൃഷ്‌ണൻ,ടി.വി.ബാബുരാജ്,സതി.എൽ.ഐ.സിഏരിയ റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ്,കേരള ക്ഷേത്ര സംരക്ഷണ സമിതി പാലക്കൽ ശാഖാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.സംസ്കാരം ഇന്ന് കോഴിക്കോട് മാവൂർ റോഡ് ശ്‌മശാനത്തിൽ നടക്കും.