കോഴിക്കോട്: ജില്ലയിൽ ഇന്നലെ 566 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 559 പേർക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 6121 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിൽ ചികിത്സയിലായിരുന്ന 400 പേർ കൂടി രോഗമുക്തി നേടി. 9.47 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6419 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 643 പേർ ഉൾപ്പടെ 20433 പേർ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1177525 പേർ നിരീക്ഷണം പൂർത്തിയാക്കി.
മരണം 4095.