
കോഴിക്കോട് : ദേശീയ സീനിയർ വനിത ഫുട്‌ബാൾ ചാമ്പ്യൻഷിപ്പ് ക്വാർട്ടർ ഫൈനൽ ഇന്ന് നടക്കും. രാവിലെ 9.30ന് കണ്ണൂർ കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മണിപ്പൂർ ആസാമിനെ നേരിടും. കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മഹാരാഷ്ട്ര മിസോറാമിനെ നേരിടും. കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ റെയിൽവേസ് ഗോവയെ നേരിടും. ഇവിടെ നടക്കുന്ന മറ്റൊരും മത്സരത്തിൽ ഉച്ചയ്ക്ക് മൂന്നിന് ഒഡീഷ തമിഴ്‌നാടുമായി ഏറ്റുമുട്ടും.