
കുറ്റ്യാടി: കാവിലും പാറ,ആശ്വാസിയിലെ അമ്യാർ ചാലിൽ കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കാള വീട്ടുവളപ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. തുടർന്ന് നാദാപുരം ചേലക്കാട്ടിൽനിന്നും എത്തിയ അഗ്നിശമന സേനാ വിഭാഗവും നാട്ടുകാരും ചേർന്ന് സാഹസികമായി കാളയെ രക്ഷപ്പെടുത്തി. എ എസ് ടി.ഒ., ഇ.സി നന്ദകുമാറിന്റെ നേതൃത്വത്തിൽ എസ്.എഫ്.ആർ.ഒ ഷിമേജ് കുമാർ, എഫ്.ആർ. ഒ ജയ്സൽ പി.കെ, പ്രോജിത്ത്. ശ്രീരാഗ്, അരുൺ പ്രസാദ്, പ്രഭീഷ് കുമാർ, ജിഷ്ണു, ബിനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കാളയെ രക്ഷപെടുത്തിയത്.