വടകര :കെ എസ് ടി എ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.ഫിലിം സൊസൈറ്റി പ്രവർത്തകൻ ഫാൽക്കെ പ്രേമനെ ആദരിച്ചു. ചലച്ചിത്ര നിരൂപകൻ ജിനീഷ് കുമാർ എരമം മുഖ്യാത്ഥിയായി.
കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.പി രാജീവൻ ഉപഹാരം നൽകി.ആർ.എം രാജൻ അദ്ധ്യക്ഷത വഹിച്ചു.വി.പി സന്ദീപ് സ്വാഗതവും അഖിലേഷ് ചന്ദ്ര നന്ദിയും പറഞ്ഞു.