നന്മണ്ട: ഉപതെരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം ബാക്കി നിൽക്കെ വിജയമുറപ്പിച്ച് എൽഡിഎഫ്. അട്ടിമറി വിജയം നേടുമെന്ന് യു.ഡി.എഫ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നന്മണ്ട ജില്ലാ ഡിവിഷനിൽ ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുള്ളതാണ്. നന്മണ്ട പഞ്ചായത്തിലെ ആകെയുള്ള പതിനേഴ് വാർഡിൽ പന്ത്രണ്ടാം വാർഡ് ഒഴികെ മുഴുവൻ വാർഡുകളും , തലക്കുളത്തൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും ,കാക്കൂർ പഞ്ചായത്തിലെ 1, 2, 11, 12, 14, 15വാർഡുകളും , ചേളന്നൂർ പഞ്ചായത്തിലെ 4, 5 വാർഡുകളും ഉൾപ്പെടെ 41 വാർഡുകളടങ്ങിയതാണ് നന്മണ്ട ജില്ലാഡിവിഷൻ. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മഹിളാ അസോസിയേഷൻ കക്കോടി ഏരിയാ സെക്രട്ടറിയും, സി.പി.എം കക്കോടി ഏരിയാ കമ്മറ്റി അംഗവുമായ റസിയ തോട്ടായിയാണ് മത്സരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി കാക്കൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ ജമീലയും.
ബി.ജെ.പി സ്ഥാനാർത്ഥിയായി എലത്തൂർ നിയോജകമണ്ഡലം സെക്രട്ടറി ഗിരിജ വലിയ പറമ്പിലാണ് മത്സരിക്കുന്നത്.