മുക്കം: മുക്കം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി സസ്‌പെന്റ് ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച ജോ.രജിസ്ട്രാറുടെ (ജനറൽ) നടപടി ഹൈക്കോടതി റദ്ദാക്കി. ഇതോടെ ബാങ്ക് ഭരണം യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിക്ക് തിരികെ ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ തിങ്കളാഴ്ച രാവിലെ 11 മണിക്കുതന്നെ അധികാരം തിരിച്ചേൽപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. 2020 ഡിസംബർ 20 നാണ് ഭരണ സമിതി സസ്‌പെന്റ് ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചത്.