ബേപ്പൂർ: ബേപ്പൂർ പോർട്ടിൽ യാത്രക്കാരുടെ വിശ്രമ കേന്ദ്രം പൊതുമരാമത്തു മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. യാത്രക്കാർക്ക് പോർട്ട് ക്ലിയറൻസ് ലഭിക്കുന്നതു വരെ വിശ്രമിക്കുന്നതിനായാണ് വിശ്രമകേന്ദ്രം നിർമ്മിച്ചത്. മുൻ എം.എൽ.എ വികെസി മമ്മദ് കോയയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വിശ്രമ കേന്ദ്രം നിർമ്മിച്ചത്.ബേപ്പൂർ പോർട്ടിൽ കൗൺസിലർ എം ഗിരിജ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ ടി.രജനി, ലക്ഷദ്വീപ് അസി.ഡയറക്ടർ സീതിക്കോയ , ലക്ഷദ്വീപ് പോർട്ട് അസി. മുഹമ്മദ് യുകിന , ഹാർബർ എക്സി: എജിനീനീയർ ടി.ജയദീപ്, അസി:എജിനീയർ ജീവാനന്ദ് എന്നിവർ സംസാരിച്ചു.