കോഴിക്കോട് : ചേവായൂർ കോൺഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻസിന്റെ ആറാം വാർഷികത്തോടത്തോടനുബന്ധിച്ച് ടൗൺഹാളിൽ അമ്മ ഉറങ്ങാത്ത വീട് ടെലിസിനിമ പ്രദർശിപ്പിച്ചു.
വാർഷികാഘോഷ ചടങ്ങിൽ പ്രസിഡന്റ് പി.എച്ച്. താഹ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ കെ. അരവിന്ദനാഥൻ, ജന. സെക്രട്ടറി സി.പ്രദീഷ്കുമാർ, കെ. പുഷ്പാംഗദൻ,എം.എ. രാമചന്ദ്രമാരാർ എന്നിവർ സംസാരിച്ചു. പൊതുപ്രവർത്തകൻ ബിജു കക്കയത്തെയും കവിയത്രി അജിത മാധവിനെയും ആദരിച്ചു.