
രാമനാട്ടുകര: റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ വിശ്രമ ജീവിതത്തിലും പാടത്ത് നൂറു മേനി വിളയിച്ച് മാതൃകയായി.രാമനാട്ടുകര മുൻസിപ്പാലിറ്റി 11-ാം ഡിവിഷനിൽ സേവാ മന്ദിരം ഹയർ സെക്കൻഡറി സ്കൂളിനു കിഴക്കുവശം 75 സെന്റ് കൃഷി ഭൂമിയിലാണ്
റിട്ട.പൊലീസ് സബ്ബ് ഇൻസ്പെക്ടർ ടി.പി കൃഷ്ണൻ പൊന്ന് വിളയിച്ചത്.റെഡ് ത്രിവേണി ഇനം നെല്ലാണ് കൃഷി ചെയ്‍തത്. ഇന്നലെ നടന്ന വിളവെടുപ്പ് ഡിവിഷൻ കൗൺസിലർ പി.കെ അഫ്സൽ ഉദ്ഘാടനം ചെയ്തു