1
എം.എ.മുഹമ്മദ് സാഹിബ് ഓർമ്മകളും അനുഭവങ്ങളും എന്ന പുസ്തകം മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രകാശനം ചെയ്യുന്നു

കൊടിയത്തൂർ: പ്രമുഖ വ്യവസായി ആയിരുന്ന എം.എ മുഹമ്മദ് സാഹിബിന്റെ അനുസ്മരണ സമ്മേളനവും ''എം.എ മുഹമ്മദ് സാഹിബ് ഓർമകളും അനുഭവങ്ങളും"" എന്ന ഗ്രന്ഥത്തിന്റെ പ്രാകാശനകർമ്മവും നടത്തി. മരവ്യാപാരിയും ഓട്, പ്ലൈവുഡ് കമ്പനിയുടെ ഉടമയുമായിരുന്ന എം.എ മുഹമ്മദ് സാഹിബ് തന്റെ വ്യവസായത്തിന്റെ ഒരു ലാഭവിഹിതം നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി നീക്കി വച്ചിരുന്നു. പ്രമുഖ വ്യവസായി ആയിരുന്നിട്ടും നാട്ടുകാരോട് കാണിച്ചിരുന്ന സ്നേഹവും ആദരവും ഇദ്ദേഹത്തെ പ്രയങ്കരനാക്കിയിരുന്നു. അനുസ്മരണ ചടങ്ങിൽ എം.കെ അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. മന്തരി അഹമ്മദ് ദേവർകോവിൽ പ്രകാശനകർമ്മം നിർവഹിച്ചു. വഹാബ് എം.പി, മുൻ എം. എൽ.എ ഷാജി.കെ വയനാട്, ഒ.അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. എം.എ അജ്മൽ സ്വാഗതവും എം.എ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. മുൻ എം.എൽ.എ വി.കെ.സി അഹമ്മദ് കോയയുടെ അനുസ്മരണ സന്ദേശം ചടങ്ങിൽ വായിച്ചു.