ബാലുശ്ശേരി: ബാലുശ്ശേരി ജി.ജി.എച്ച്.എസ്.സ്കൂളിൽ നിർമ്മിച്ച ബഹുനില കെട്ടിട സമുച്ചയം മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു.വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണെന്നും നല്ല വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.കിഫ്ബിയിൽ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടു സ്കൂളിനായി കെട്ടിടം നിർമ്മിച്ചത്. അഡ്വ. കെ.എം സച്ചിൻ ദേവ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായിരുന്നു. കുട്ടികൾക്കുള്ള വിദ്യാകിരണം ലാപ്ടോപ്പ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. ജി.ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഇന്ദു ആർ റിപ്പോർട്ട് അവതരിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത വി.കെ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.പി പ്രേമ യു.എൽ. സി. സി. എസ്സിനുള്ള ഉപഹാര സമർപ്പണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം റംല മാടംവള്ളികുന്നത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം ഉമ മഠത്തിൽ, പഞ്ചായത്ത് അംഗം ഹരീഷ് നന്ദനം, ആർ.ഡി.ഡി ഇൻ ചാർജ് അപർണ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മിനി വി.പി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓർഡിനേറ്റർ മധു. വി, താമരശ്ശേരി ഡി.ഇ.ഒ ജ്യോതിഭായ്, ബാലുശ്ശേരി എ.ഇ.ഒ അബ്ദുൾ റസാഖ്, എഡ്യുകെയർ മിഷൻ കോ-ഓർഡിനേറ്റർ അബ്ദുൾ നാസർ യു.കെ, ജി.ജി.എച്ച്. എസ് ഹെഡ്മിസ്ട്രസ് പ്രേമ ഇ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.