
വടകര: നാഷണൽ റോളർ ഹോക്കി ചാമ്പ്യൻഷിപ്പിന് വടകരയിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് അവസരം. സബ്ബ് ജൂനിയർ റോളർ ഹോക്കിയിൽ കേരളത്തെ പ്രതിനിധീകരിച്ച് വടകര റാണി പബ്ലിക് സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയും വടകര ബാറിലെ അഭിഭാഷകരായ നജീഷ് പണിയയിൽ മേഘ എം.എൻ എന്നിവരുടെ മകൻ കിനോവ് നജീഷിനെയാണ് തിരഞ്ഞെടുത്തത്. അൻമ്പത്തി ഒമ്പതാമത് നാഷണൽ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് 2021 ഡൽഹി, മൊഹാലി എന്നിവിടങ്ങളിൽ ഡിസംബർ 10 മുതൽ 21വരെയാണ് മത്സരം. കോച്ച് അഭിഇസ്മയിൽ എന്നയാളുടെ കീഴിലാണ് കിനോവ് നജീഷ് പരിശീലനം നടത്തി വരുന്നത്.