news
ലവ് ഗ്രീൻ മൂവ്മെന്റിന്റെ പ്രകൃതി പഠനയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് ഉറിതൂക്കി മലയിലെത്തിയ പരിസ്ഥിതി പ്രവർത്തകർ

കുറ്റ്യാടി: 'ലവ് ഗ്രീൻ മൂവ്മെന്റി"ന്റെ പ്രകൃതി പഠനയാത്രകൾക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം ഉറിതൂക്കി മലയിൽ വനം - വന്യജീവി ബോർഡ് അംഗം പ്രൊഫ.ടി.ശോഭീന്ദ്രൻ നിർവഹിച്ചു.

പ്രകൃതിയിലേക്കു മടങ്ങുന്നതിലൂടെ മാത്രമേ ആത്മശാന്തി നേടാനാവൂ എന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാലത്തിന്റെ ജീവിതം അത് ആവശ്യപ്പെടുമ്പോഴും മനുഷ്യർ നിരന്തരം വിപത്തുകൾഅന്വേഷിച്ചുള്ള യാത്രയിലാണ്. ലവ് ഗ്രീൻ മൂവ്മെന്റ് സംസ്ഥാന കോ ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ശങ്കരനാരായണൻ മഞ്ചേരി, വിജയൻ കൈനാടത്ത് മാഹി, ഷാജുഭായി ശാന്തിനികേതൻ, ബാലൻ തളിയിൽ, അബ്ദുള്ള സൽമാൻ, മനോമി, സി.കെ രാജലക്ഷ്മി, കെ.പി ലിബാസ്, നിർമ്മല ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഉറിതൂക്കി മലയിലും കൊരണപ്പാറയിലുമാണ് 35-സംഘം യാത്ര നടത്തിയത്.