കൽപ്പറ്റ: ഡിസംബർ ഒമ്പതിന് കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ റാലിയിൽ ജില്ലയിൽ നിന്ന് പതിനായിരം പേരെ പങ്കെടുപ്പിക്കാൻ മുസ്ലിംലീഗ് ജില്ലാ പ്രവർത്തക സമിതിയോഗം തീരുമാനിച്ചു. റാലിയുടെ പ്രചാരണാർത്ഥം മൂന്നു നിയോജക മണ്ഡലങ്ങളിലും ഇന്ന് ജില്ലാ നേതാക്കൾ പ്രചാരണം നടത്തും. എട്ടിന് ജില്ലയിലെ മുഴുവൻ ശാഖകളിലും വിളംബരജാഥ നടത്തും.
യോഗത്തിൽ വൈസ്പ്രസിഡന്റ് എൻ.കെ.റഷീദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.പി ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.എ.മുഹമ്മദ് ജമാൽ, പി ഇബ്രാഹിം, ടി മുഹമ്മദ്, യഹ്യാഖാൻ തലക്കൽ, എം മുഹമ്മദ് ബഷീർ, റസാഖ് കൽപ്പറ്റ, കെ.അഹമ്മദ്, ടി.ഹംസ, എം.എ.അസൈനാർ, പി.ഇസ്മായിൽ, സലിം മേമന, അബ്ദുല്ല മാടക്കര, സലാം നീലിക്കണ്ടി, എം.ബാപ്പുട്ടി ഹാജി, കെ.സി.കുഞ്ഞബ്ദുല്ല ഹാജി, സി.പി.മൊയ്തു ഹാജി, കെ.എം.അബ്ദുല്ല, എം.പി.നവാസ്, സി.കെ.ഹാരിഫ്, ബഷീറ അബൂബക്കർ, സൗജത്ത് ഉസ്മാൻ, വി.അസൈനാർ ഹാജി, എം.ബി.ഫൈസൽ, സഫ്വാൻ വെള്ളമുണ്ട, റിൻഷാദ് എന്നിവർ സംസാരിച്ചു. ജന.സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി സ്വാഗതവും സെക്രട്ടറി സി.മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു.

അടിക്കുറിപ്പ്.......

മുസ്ലിംലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം സംസ്ഥാന സെക്രട്ടറി സി.പി.ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു