rajan

പയ്യോളി: ഇരിങ്ങൽ സർഗ്ഗാലയക്ക് സമീപം വലിയ കടവത്ത് ഭാഗത്ത് ഭ്രാന്തൻ നായയുടെ ആക്രമണം പരിഭ്രാന്തി പരത്തി. ഒരു വിദ്യാർത്ഥിയടക്കം മൂന്നുപേർക്ക് കടിയേറ്റതിനെ തുടർന്ന് നായയെ നാട്ടുകാർ തല്ലിക്കൊന്നു. വിദ്യാർത്ഥിയായ ആദി കിഷൻ, കെ.ടി.രാജൻ, അഭിനന്ദ് എന്നിവർക്കാണ് കടിയേറ്റത്. കൂടാതെ ഒരു സ്ത്രീയുടെ പിന്നാലെ ഓടി കടിക്കാൻ ശ്രമിക്കുകയും മുണ്ടിന് മാത്രം കടിയേറ്റതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. രാവിലെ ഒൻപതരയോടെ 3 പേരേയും ആക്രമിച്ച നായ മറ്റു പലരുടേയും പിന്നാലെ ഓടിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഉച്ചയോടെ നായയെ നാട്ടുകാർ തല്ലിക്കൊന്നതിന് ശേഷമാണ് പരിഭ്രാന്തി അകന്നത്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തി. നഗര സഭയിലെ പല പ്രദേശങ്ങളിലും തെരുനായ ശല്യം രൂക്ഷമാണ്. മൂന്നു മാസങ്ങൾക്കു മുൻപ് ഇരിങ്ങൽ പ്രദേശത്തു നാലോളം പേർക്ക് നായയുടെ കടിയേറ്റിരുന്നു. തെരുവുനായകളെ നിയന്ത്രിക്കാൻ നടപടികൾ കൈക്കൊള്ളണമെന്ന് നാട്ടുക്കാർ നഗരസഭയോട് ആവശ്യപ്പെട്ടു.

നായയുടെ കടിയേറ്റ കെ.ടി.രാജൻ ആശുപത്രിയിൽ