1

കോടഞ്ചേരി :വേളം കോട് പള്ളിക്കുന്നിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു. വേളംകോട് പള്ളിക്കു സമീപമാണ് അപകടം നടന്നത്. കളരാന്തിരി സ്വദേശിയുടെ കാറും പെരിവില്ലി സ്വദേശിയുടെ ടിപ്പർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. കാറിന്റെ മുൻവശം പൂർണമായും തകർന്നു. കാറിന്റെ മുൻവശത്തെ ടയർ ഊരിത്തെറിച്ച നിലയിലാണ്. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി.