കോ​ഴി​ക്കോ​ട്:​ ​ദേ​ശീ​യ​ ​വ​നി​ത​ ​ഫു​ട്ബാ​ൾ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ഇ​ത്ത​വ​ണ​യും​ ​ക​ലാ​ശ​ക്ക​ളി​യി​ൽ​ ​ഏ​റ്റു​മു​ട്ടു​ന്ന​ത് ​മ​ണി​പ്പൂ​രും​ ​റെ​യി​ൽ​വേ​സും.​ ​ഇ​ന്ന​ലെ​ ​കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഇ.​എം.​എ​സ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​സെ​മി​ ​ഫൈ​ന​ലി​ൽ​ ​മ​ണി​പ്പൂ​ർ​ ​ഒ​ഡി​ഷ​യെ​യും​ ​റെ​യി​ൽ​വേ​സ് ​മി​സോ​റാ​മി​നെ​യും​ ​ഷൂ​ട്ടൗ​ട്ടി​ലാ​ണ് ​മ​റി​ ​ക​ട​ന്ന​ത്.​ ​നാ​ളെ​ ​ഉ​ച്ച​ ​ക​ഴി​ഞ്ഞ് 2.30​-​നാ​ണ് ​ഫൈ​ന​ൽ.​നി​ല​വി​ലെ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​മ​ണി​പ്പൂ​രി​നെ​ ​എ​ക്സ്ട്രാ​ ​ടൈം​ ​പി​ന്നി​ട്ട​പ്പോ​ഴും​ 1​-1​ന് ​സ​മ​നി​ല​യി​ൽ​ ​കു​രു​ക്കി​യ​ ​ഒ​ഡി​ഷ​യ്ക്ക് ​ഷൂ​ട്ടൗ​ട്ടി​ൽ​ ​പി​ഴ​ക്കു​ക​യാ​യി​രു​ന്നു.
മി​സോ​റാ​മി​നെ​ ​സ​ഡ​ൻ​ ​ഡെ​ത്തി​ലാ​ണ് ​റെ​യി​ൽ​വേ​ ​തോ​ൽ​പ്പി​ച്ച​ത്.​ ​നി​ശ്ചി​ത​സ​മ​യ​ത്തും​ ​അ​ധി​ക​സ​മ​യ​ത്തും​ 1​-1​നു​ ​സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞ​തി​നു​ ​പി​റ​കെ​ ​ഷൂ​ട്ടൗ​ട്ടി​ലും​ ​സ​മ​നി​ല​ ​(4​-4​)​ ​പാ​ലി​ച്ചു.​ ​സ​ഡ​ൻ​ ​ഡെ​ത്തി​ൽ​ ​വി​ജ​യം​ ​റെ​യി​ൽ​വേ​യ്ക്കൊ​പ്പ​മാ​യി.