കുന്ദമംഗലം: ദോസ്തിപ്രസ് ഉടമയും കുന്ദമംഗലത്തെ പൗരപ്രമുഖനുമായിരുന്ന പടനിലം തെക്കേ വളപ്പിൽ അബ്ദുറഹിമാൻ ഹാജിയുടെ ദേഹവിയോഗത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. ഗ്രാമപ‌ഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ഹിതേഷ് കുമാർ. ടി.കെ അനുശോചന പ്രമേയം അവതരിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, സി.സി കുമാരൻ, എൻ. ഷിയോ ലാൽ, കെ.ശ്രീധരൻ, ഷാനവാസ്, സലിം മടവൂർ, പ്രവീൺ പുതുക്കുടി, ജാബിർ പി.കെ, അഷ്റഫ്, ഖാദർ , യൂസുഫ് പടനിലം എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.