ഫറോക്ക്:ഫിഷറീസ് വകുപ്പ് മുഖേന​ ബേപ്പൂർ ​ മണ്ഡലത്തിലെ 4 തീരദേശ റോഡുകളുടെ നവീകരണത്തിനായി 146.9 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. യത്തീംഖാന -മദ്രസ റോഡ് ( ഡിവിഷൻ 38 -ഫറോക്ക്) 63.5 ലക്ഷം.തമ്പി റോഡ് - ഗോതീശ്വരം റോഡ് - ( കോർപ്പറേഷൻ ഡിവിഷൻ 48 )17.3 ലക്ഷം,ഒ.എം റോഡ് -മാറാട് ബീച്ച് റോഡ് ( കോർപ്പറേഷൻ ഡിവിഷൻ 49 ) 23 ലക്ഷം.മാറാട് ബീച്ച് മുതൽ സാഗര സരണി ബീച്ച് വരെ (കോർപ്പറേഷൻ - ഡിവി . 47 ) 43.10 ലക്ഷം.പ്രവൃത്തികൾ എത്രയും വേഗം ആരംഭിക്കുവാൻ നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. ഹാർബർ എജിനീയറിംഗ് വകുപ്പിനാണ് നിർമ്മാണ ചുമതല.