 
താമരശ്ശേരി: ദേശീയപാതയിൽ വട്ടക്കുണ്ട് പാലത്തിന്റെ മുകളിൽ നിന്നും നിയന്ത്രണം വിട്ട് കാർ താഴേക്ക് മറിഞ്ഞു. ഇന്നലെ ഉച്ചക്ക് 12.50ആണ് അപകടമുണ്ടായത്. കഴിഞ്ഞ മാസം കെ.എസ്.ആർ.ടി.സി ഇടിച്ച് പാലത്തിന്റെ കൈവരി തകർന്നിരുന്നു. വീതി കുറഞ്ഞ പാലത്തിന്റെ മുകളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. അപകടത്തിൽ ആളപായമില്ല.