കോഴിക്കോട് : ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പൂർത്തിയായി. വോട്ടെണ്ണൽ ഇന്ന് നടക്കും. ജില്ലാപഞ്ചായത്ത് നന്മണ്ട ഡിവിഷനിലും കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറ വാർഡിലും ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വള്ളിയോത്ത് വാർഡിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാനത്തിൽ ജമീല എം.എൽ.എ ആയതിനെ തുടർന്ന രാജിവെച്ചതിനെ തുടർന്ന് നടന്ന നന്മണ്ട ഡിവിഷനിലെ തിരഞ്ഞെടുപ്പിൽ 62.54 ശതമാനമാണ് പോളിംഗ് . സി.പി.എം കക്കോടി ഏരിയാ കമ്മറ്റി അംഗം റസിയ തോട്ടായിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. യു.ഡി.എഫ് സ്ഥാനാർത്ഥി കാക്കൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. ജമീലയാണ് . ബി.ജെ.പി സ്ഥാനാർത്ഥിയായി എലത്തൂർ നിയോജകമണ്ഡലം സെക്രട്ടറി ഗിരിജ വലിയപറമ്പിലാണ്‌ മത്സരരംഗത്തുള്ളത്.ലിന്റോ ജോസഫ് എം.എൽ.എ ആയതിനെ തുടർന്ന് രാജിവെച്ച കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറയിൽ 87.21ശതമാനം പേർ വോട്ട് ചെയ്തു.ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വള്ളിയോത്ത് വാർഡിൽ 83.99 ശതമാനമാണ് പോളിംഗ് വോട്ടെണ്ണൽ രാവിലെ 10 മണിക്ക് ആരംഭിക്കും.