കോഴിക്കോട്: ദേശീയപാത 766 താമരശ്ശേരി ചുരത്തിൽ റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 10 വരെ താമരശ്ശേരി ചുരത്തിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.