ബേപ്പൂർ: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ബേപ്പൂർ സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും.പുലർച്ചെ 3 മണിക്ക് നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ രാവിലെ 10 ന് ബേപ്പൂരിൽ കൊണ്ടുവരാനാണു ശ്രമം. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.മൃതദേഹങ്ങൾ ബേപ്പൂർ വലിയ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. അഞ്ചുപേർക്കും അടുത്തടുത്താണ് ഖബർ ഒരുക്കിയിട്ടുള്ളത്.സൗദി അറേബ്യയിലെ അല്‍റൈനിനു 60 കിലോമീറ്റർ അകലെയുണ്ടായ വാഹനാപകടത്തിലാണ് ബേപ്പൂർ ബിസി റോഡ് ജി.എൽ.പി സ്‌കൂളിനു സമീപം പാണ്ടികശാലക്കണ്ടി വീട്ടിലെ ജാബിർ, ഭാര്യ ഷബ്‌ന, മക്കളായ ലുത്ഫി, ലൈബ, സഹ എന്നിവർ മരിച്ചത്. നടപടിക്രമങ്ങൾ പൂ
ർത്തിയാക്കി മൃതദേഹങ്ങൾ റിയാദ് വിമാനത്താവളത്തിൽ എത്തിച്ചു. അവിടെ നിന്ന് ദുബായ് വഴി നെടുമ്പാശ്ശേരിയിൽ എത്തിക്കാനുള്ള ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.