accident

 അമിതവേഗവും നിയമലംഘനവും സ്ഥിരം കാഴ്ച

കോ​ഴി​ക്കോ​ട്:​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​അ​യ​ഞ്ഞ് ​വാ​ഹ​ന​ങ്ങ​ൾ​ ​ത​ല​ങ്ങും​ ​വി​ല​ങ്ങും​ ​പാ​ഞ്ഞു തുടങ്ങി​യതോ​ടെ​ ​റോ​ഡു​ക​ൾ​ ​വീ​ണ്ടും​ ​കു​രു​തി​ക്ക​ള​മാ​കു​ന്നു.​ ​
പ​ത്ത് ​മാ​സ​ത്തി​നി​ടെ​ ​ജി​ല്ല​യി​ലെ​ ​ന​ഗ​ര​-​ ​ഗ്രാ​മ​ ​റോ​ഡു​ക​ളി​ൽ​ ​പൊ​ലി​ഞ്ഞ​ത് 220​ ​ജീ​വ​നു​ക​ൾ.​ ​കൂ​ടു​ത​ലും​ ​ബൈ​ക്ക് ​യാ​ത്ര​ക്കാ​ർ.​ ​ജ​നു​വ​രി​ ​മു​ത​ൽ​ ​ഒ​ക്ടോ​ബ​ർ​ ​വ​രെ​യു​ള്ള​ ​കാ​ല​യ​ള​വി​ൽ​ 117​ ​പേ​രാ​ണ് ​ഗ്രാ​മീ​ണ​ ​റോ​ഡു​ക​ളി​ലു​ണ്ടാ​യ​ ​അ​പ​ക​ട​ത്തി​ൽ​ ​മ​രി​ച്ച​ത്.​ 103​ ​പേ​ർ​ ​ന​ഗ​ര​ത്തി​ലും.​ 2557​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​ഇ​തി​ൽ​ ​പ​ല​രു​ടേ​യും​ ​നി​ല​ ​ഗു​രു​ത​ര​മാ​ണ്.
പൊ​ലീ​സ് ​സ്ഥി​രീ​ക​ര​ണ​മ​നു​സ​രി​ച്ച് 2402​ ​അ​പ​ക​ട​ങ്ങ​ളാ​ണു​ണ്ടാ​യ​ത്.​ ​ബൈ​ക്ക് ​യാ​ത്ര​ക്കാ​രാ​ണ് ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രേ​റെ​യും.​ ​കാ​ൽ​ന​ട​ ​യാ​ത്ര​ക്കാ​രാ​യ​ 41​പേ​രും​ ​ഇ​ക്കാ​ല​യ​ള​വി​ൽ​ ​അ​പ​ക​ട​ത്തി​ൽ​ ​മ​രി​ച്ചു.​ ​ഗ്രാ​മീ​ണ​ ​റോ​ഡു​ക​ളി​ലാ​ണ് ​കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ ​കൂ​ടു​ത​ലും​ ​മ​രി​ച്ച​ത്.​ ​ന​ഗ​ര​ ​റോ​ഡു​ക​ളി​ൽ​ 15​ ​പേ​രു​ടെ​ ​ജീ​വ​നു​ക​ൾ​ ​പൊ​ലി​ഞ്ഞ​പ്പോ​ൾ​ 26​ ​പേ​രാ​ണ് ​ഗ്രാ​മീ​ണ​ ​റോ​ഡു​ക​ളി​ൽ​ ​മ​രി​ച്ച​ത്.​ 390​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​കു​റ​ഞ്ഞ് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ​കാ​ര്യ​മാ​യ​ ​ഇ​ള​വു​ ​ന​ൽ​കി​യ​ ​ജ​നു​വ​രി,​ ​ഫെ​ബ്രു​വ​രി,​ ​മാ​ർ​ച്ച്,​ ​ഏ​പ്രി​ൽ,​ ​സ​പ്തം​ബ​ർ,​ ​ഒ​ക്ടോ​ബ​ർ​ ​മാ​സ​ങ്ങ​ളി​ലാ​ണ് ​അ​പ​ക​ടം​ ​കു​ത്ത​നെ​ ​ഉ​യ​ർ​ന്ന​ത്.​ ​രാ​ത്രി​കാ​ല​ത്ത് ​ട്രാ​ഫി​ക് ​സി​ഗ്ന​ലു​ക​ൾ​ ​പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തും​ ​അ​മി​ത​വേ​ഗ​വു​മാ​ണ് ​മി​ക്ക​ ​അ​പ​ക​ട​ങ്ങ​ൾ​ക്കും​ ​കാ​ര​ണ​മാ​യ​ത്.​ ​റോ​ഡി​ലെ​ ​കു​ഴി​യും​ ​വെ​ള്ള​ക്കെ​ട്ടും​ ​ചി​ല​യി​ട​ത്ത് ​വി​ല്ല​നാ​യി.

 70 ശതമാനവും ബെെക്ക് യാത്രക്കാർ

റോഡപകടങ്ങളിൽപെടുന്നവരിൽ 70 ശതമാനവും ബൈക്ക്‌ യാത്രികരാണ്. 1684 ബൈക്ക് അപകടങ്ങളിൽ 116 പേർക്കാണ് ജീവൻ നഷ്ടമായത്.അമിതവേഗവും ട്രാഫിക് നിയമലംഘനങ്ങളുമാണ് പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്നത്. അശ്രദ്ധമായ ഡ്രൈവിംഗിനൊപ്പം മൊബൈൽ ഉപയോഗവും പ്രശ്നമാകുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതും ഹെൽമറ്റില്ലാതെ യാത്രചെയ്യുന്നതും അപകടങ്ങളുടെ എണ്ണംകൂട്ടി.

 വില്ലൻ റോഡിലെ കുഴികളും

റോഡുകളിലെ പാതാളക്കുഴികൾ അപകടങ്ങളുടെ ആക്കം കൂട്ടുകയാണ്. ഇരുചക്രവാഹനങ്ങൾക്കാണ് കുഴികൾ പ്രധാന വില്ലൻ. കുഴിയിൽ ചാടിയും വെട്ടിച്ചുമുളള അപകടങ്ങൾ നിരവധിയാണ്.

കോഴിക്കോട് -ബാലുശ്ശേരി റോഡ്, കുണ്ടായിത്തോട്, മീഞ്ചന്ത ബൈപ്പാസ്, മാങ്കാവ് ബൈപ്പാസ്, മിംസ് റോഡ്, മലാപ്പറമ്പ്, ഈസ്റ്റ് ഹിൽ റോഡ് , ഗോവിന്ദപുരം തുടങ്ങി നഗരത്തിലെ ഒട്ടു മിക്ക റോഡുകളിലും അപകടം പതിയിരിപ്പുണ്ട്. അറ്റകുറ്റപ്പണിയിലെ അശാസ്ത്രീയതയും വെള്ളക്കെട്ടും മറ്റൊരു ഭീഷണിയാണ്.