കോഴിക്കോട്: കോഴിക്കോട് ഗവ. ലോ കോളേജിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ 107-ാം ജന്മദിനത്തോടനുബന്ധിച്ച് 18ന് രാവിലെ 11ന് അനുസ്മരണം നടക്കും. ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അനുസ്‌മരണ പ്രഭാഷണം നിർവഹിക്കും.
ദ ആർട്ട് ഒഫ് ക്രോസ് എക്സാമിനേഷൻ എന്ന വിഷയം അഡ്വ. എം അശോകൻ അവതരിപ്പിക്കും.
പരിപാടിയുടെ ഭാഗമായി നിയമ വിദ്യാർത്ഥികൾക്കും 45 വയസ്സിന് താഴെയുള്ള യുവ അഭിഭാഷകർക്കുമായി പ്രബന്ധ മത്സരം സംഘടിക്കുന്നുണ്ട്. രണ്ട് വിഭാഗങ്ങൾക്കും പ്രത്യേകമായാണ് മത്സരം. ജേതാക്കൾക്ക് 10,000, 5000, 2500 രൂപ വീതം കാഷ് അവാർഡ് നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ justicevrkcompetionsprtc@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ സി.വി കുമാരൻ അറിയിച്ചു.