വടകര : ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ മൂലം വീട്, കച്ചവട സ്ഥാപനങ്ങൾ എന്നിവയ്ക്ക് നഷ്ടം നേരിട്ടവർക്ക് നാലു മാസത്തിനകം നഷ്ടപരിഹാരം നല്‍കുന്നതിനു തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.2013ലെ ഫെയർ കോംപൻസേഷൻ ഷെഡ്യൂൾ 2, 3 പ്രകാരമുള്ള പുനരധിവാസ പാക്കേജ് അനുസരിച്ചു നഷ്ടപരിഹാരം നൽകുന്നതിനു തീരുമാനമെടുക്കണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് അപേക്ഷകൾ സ്വീകരിക്കുകയും ഹിയറിംഗ് നടത്തുകയും വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു.നഷ്ടപരിഹാരം നൽകിയതിലെ അപാകത ചൂണ്ടിക്കാട്ടി ജില്ലയിലെ ദേശീയപാതാ കർമസമിതി പ്രവർത്തകർ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.