2
നഗരസഭ കൃഷിഭവനിൽ വിതരണത്തിനായി എത്തിയ തൈകൾ വാടി ഉണങ്ങിയ നിലയിൽ

കൊയിലാണ്ടി: പതിനായിരങ്ങൾ മുടക്കി കൃഷി ഭവൻ മുഖേന സൗജന്യമായി കർഷകർക്ക് വിതരണം ചെയ്യേണ്ട ഫലവ‌ൃക്ഷത്തൈകൾ കരിഞ്ഞ് ഉണങ്ങിയിട്ടും അധികൃതർ മുഖം തിരിച്ച് തന്നെ. സർക്കാർ വകയുള്ള ത്തൈകൾ നശിക്കുമ്പോൾ ക‌ർഷകർ സ്വന്തം പോക്കിൽ നിന്ന് പണം നൽകിയാണ് വൃക്ഷത്തൈകൾ വാങ്ങുന്നത്.

2020-2021 ബജറ്റിൽ കൃഷിയ്ക്കും അനുബന്ധ മേഖലയ്ക്കും 77 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയത്.ത്തൈകൾ നശിച്ചതോടെ നഗരസഭ മുന്നോട്ട് വെച്ച അടുക്കളത്തോട്ടം, ഇടവിള കൃഷി പ്രോത്സാഹനം,തരിശ് ഭൂമി കൃഷി യോഗ്യമാക്കൽ തുടങ്ങി പദ്ധതികളെല്ലാം കടലാസിൽ ഒതുങ്ങി.നഗരസഭയിൽ മുൻ കൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് തൈകൾ വിതരണം ചെയ്യുന്നത്.തൈകൾ വാങ്ങിക്കുന്നതിന് ദിനം പ്രതി നൂറുകണക്കിന് കർഷകരാണ് കൃഷി ഭവനിലെത്തി വെറും കൈയോടെ മടങ്ങുന്നത്.

വെള്ളം കിട്ടാനില്ല
തൈകൾ നനയ്ക്കാൻ വെള്ളമില്ലാത്തതാണ് ചെടികൾ വാടിയുണങ്ങുന്നത്. മാത്രമല്ല തൈകൾ സൂക്ഷിക്കുന്നത് ഷീറ്റ് മേഞ്ഞെ ഷെഡിലാണ്. കൂടാതെ ഇത്രയധികം ചെടികൾ സൂക്ഷിച്ച് വെക്കാനുള്ള സൗകര്യം കൃഷിഭവനില്ല.
ജീവനക്കാർ പ്രാഥമിക ആവശ്യങ്ങൾക്ക് വെള്ളം എടുക്കുന്നത് സമീപത്തെ വീട്ടിൽ നിന്നാണ്. വർഷങ്ങളായി കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ട് .

കൃഷിഭവനിൽ കിണർ കുഴിക്കാൻ അടിയന്തര നടപടി സ്വീകരിക്കും

പി. പ്രജിഷ

വാർഡ് കൗൺസിലർ