കോഴിക്കോട്: വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി മുസ്‌ലിം സമുദായത്തെ ഭിന്നിപ്പിക്കുന്ന രീതിയിലാണ് ഇടപെട്ടതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പറഞ്ഞു. വിവിധ വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി സമുദായത്തെ കൂടുതൽ അരക്ഷിതമാക്കുന്നതാണ് ഈ നടപടി.
വഖഫ് നിയമനവുമായി ബന്ധപ്പെട്ട നടപടികൾ നിറുത്തിവെക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി പറയുന്നു. അപ്പോൾ ഈ ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയത് എന്തിനെന്ന് അവർ വ്യക്തമാക്കണം. മാത്രമല്ല, അധികാര പങ്കാളിത്തത്തിൽ വളരെ പിറകിലായ മുസ്‌ലിം സമുദായത്തിന് പി.എസ്.സി വഴി നിയമനം നടക്കുന്ന കൂടുതൽ തസ്തികകൾ നഷ്ടപ്പെടുത്താനാണ് ഇടതുനീക്കം കാരണമാകുക. ഇതിനെല്ലാം പരിഹാരം ദേവസം റിക്രൂട്ട്‌മെന്റിനായി രൂപീകരിച്ച പോലെ സ്വതന്ത്ര സംവിധാനം വഖഫ് ബോർഡിന് കീഴിൽ രൂപീകരിക്കലാണെന്നും നഹാസ് പറഞ്ഞു.