മേപ്പാടി: ധീരരക്തസാക്ഷി ജവാൻ വസന്തകുമാറിന്റെ സ്മരണയ്ക്കായി മേപ്പാടി വാഴക്കണ്ടി കോളനിയിൽ ജില്ലാ പഞ്ചായത്ത് നിർമ്മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ തറക്കല്ലിടൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. ആദ്യഘട്ടത്തിൽ സാംസ്‌കാരിക നിലയവും തുടർന്ന് കോളനിയിലെ വിദ്യാർഥികൾക്കായുള്ള ലൈബ്രറിയുമാണ് വിഭാവനം ചെയ്യുന്നത്.
പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം എം.സിന്ധു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ ദേവ്, പി.കെ.ചന്ദ്രൻ, ഗോകുൽ വാഴക്കണ്ടി, രവീന്ദ്രൻ വാഴക്കണ്ടി, ഊര് മൂപ്പൻ ചാർക്കൻ, വെളു വി അമ്മ, റിയാസ്, രാജീവ് വാഴക്കണ്ടി തുടങ്ങിയവർ പങ്കെടുത്തു.
(ഫോട്ടോ)
ജവാൻ വസന്തകുമാറിന്റെ സ്മരണയ്ക്കായി മേപ്പാടി വാഴക്കണ്ടി കോളനിയിൽ ജില്ലാ പഞ്ചായത്ത് നിർമ്മിക്കുന്ന സാംസ്‌കാരിക നിലയത്തിന് പ്രസിഡന്റ് സംഷാദ് മരക്കാർ തറക്കല്ലിടുന്നു