ath

കോഴിക്കോട് : അറുപത്തഞ്ചാമത് ജൂനിയർ - സീനിയർ, ഒന്നാമത് മാസ്റ്റേഴ്‌സ് ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിൽ തുടക്കമായി.

ആദ്യദിവസം 214 പോയിന്റോടെ മലബാർ സ്‌പോർട്‌സ് അക്കാഡമിയാണ് മുന്നിൽ. നീലേശ്വരം സ്‌പോർട്‌സ് അക്കാഡമി (71), കോഴിക്കോട് സായ് സെന്റർ (55) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. പുതുപ്പാടി സ്‌പോർട്‌സ് അക്കാഡമി, ഗ്രാമീൺ സ്‌പോർട്‌സ് അക്കാഡമി, മെഡിക്കൽ കോളേജ് അത്‌ലറ്റിക് അക്കാഡമി എന്നിവ തൊട്ടുപുറകിലുണ്ട്.

ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റ് മെഹറൂഫ് മണലൊടി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം വി.കെ.തങ്കച്ചൻ, എ.കെ.മുഹമ്മദ് അഷറഫ് , സി.ടി.ഇല്യാസ്, പി.ടി.അബ്ദുൽ അസീസ്, പി.ഷഫീഖ് എന്നിവർ സംസാരിച്ചു. ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ സെക്രട്ടറി കെ.എം.ജോസഫ് സ്വാഗതവും കേരള സ്‌പോർട്‌സ് കൗൺസിൽ അംഗം ടി.എം.അബ്ദുറഹ്‌മാൻ നന്ദിയും പറഞ്ഞു.
സമാപനച്ചടങ്ങിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് സമ്മാനദാനം നിർവഹിക്കും.